വലിയമലയിൽ വെറ്ററിനറി സർവകലാശാലയുടെ ഉപകേന്ദ്രം സ്ഥാപിക്കാനായി ഭൂമി കൈമാറി ഉത്തരവായി

കൊയിലാണ്ടി:  കൊയിലാണ്ടി നഗരസഭ വ്യവസായ കേന്ദ്രം സ്ഥാപിക്കാനായി വാങ്ങിയ 6.432 ഏക്കർ ഭൂമിയിൽ നിന്നും നാല് ഏക്കർ സ്ഥലം വിട്ടു നൽകാനാണ് ഉത്തരവായത്.  ഉത്തരവിന്റെ പകർപ്പും വെറ്ററിനറി സർവകലാശാലയുടെ ഉപകേന്ദ്രം സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കണം എന്നുള്ള നിവേദനവും കാനത്തിൽ ജമീല എം.എൽ.എയുടെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എ ഇന്ദിര ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് സമർപ്പിച്ചു.
Comments

COMMENTS

error: Content is protected !!