KOYILANDILOCAL NEWS
കൊയിലാണ്ടി താലൂക്കിൽ സംസ്ഥാന ജീവനക്കാർക്കായി ക്വാർട്ടേഴ്സ് സമുച്ഛയം പണിയണമെന്ന് കെ ജി ഒ എ കൊയിലാണ്ടി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു
ഏഴായിരത്തിൽ പരം ജീവനക്കാർ ജോലി ചെയ്യുന്ന കൊയിലാണ്ടി താലൂക്കിൽ സംസ്ഥാന ജീവനക്കാർക്കായി ക്വാർട്ടേഴ്സ് സമുച്ഛയം പണിയണമെന്ന് കെ ജി ഒ എ കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി മുൻസിപ്പൽ ഹാളിൽ നടന്ന സമ്മേളനം കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം പി സെയ്തലവി ഉദ്ഘാടനം ചെയ്തു.
ഡോ പ്രഭിത വി.പി അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എം ജയശ്രീ സംസാരിച്ചു. ഏരിയാ സെക്രട്ടറി ജി ഗീതാനന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി ഡോ പ്രഭിത വിപി പ്രസിഡണ്ട്, റിജുകുമാർ കെ സി, രജിത പി വൈസ് പ്രസിഡണ്ട്, ശ്രീനാഥ് എ സെക്രട്ടറി, ഡോ. ഷിനോജ് എം, ഗിരീഷ് കുമാർ (ജോ.സെക്രട്ടറിമാർ ), ഗീതാനന്ദൻ ജി ട്രഷറർ, സുനില കുമാരി- വനിതാ കമ്മിറ്റി കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.
Comments