കെ.വി.സുരേഷ് ബാബു അനുസ്മരണം നടത്തി.


ചേമഞ്ചേരി : ചേമഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ ജനറൽ സിക്രട്ടറിയും ഐ എൻടി.യു.സി നേതാവുമായിരുന്ന കെ.വി സുരേഷ് ബാബുവിന്റെ മൂന്നാം ചരമ വാർഷികം ആചരിച്ചു.ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻ അഡ്വ.കെ. പ്രവീൺ കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാടഞ്ചേരി സത്യനാഥൻ അനുസ്മരണ ഭാഷണം നടത്തി.കേൻസർ രോഗികൾക്കായി മുടി വളർത്തി മുറിച്ചു നൽകിയ ധ്യാൻ മിത്ര , ആദി ലക്ഷ്മി അനശ്വര, അനഘ, ധന്യ എന്നിവർക്ക് DCC പ്രസിഡണ്ട് മെമന്റോ നൽകി ആദരിച്ചു.ആദര ഭാഷണം നടത്തിക്കൊണ്ട് ചേമഞ്ചേരി മണ്ഡലം പ്രസിഡണ്ട് ശ്രീ ഷബീർ എളവന ക്കണ്ടി, കാപ്പാട് മണ്ഡലം പ്രസിഡണ്ട് മനോജ് കാപ്പാട്, എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വത്സല പുല്ല്യത്ത് അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ കെ.വി രാജൻ സ്വാഗതവും അക്ബർ കമ്പിവളപ്പിൽ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!