കൊയിലാണ്ടി താലൂക്കിൽ ഹോട്ടലുകളിൽ പരിശോധന നടത്തി

  പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലെയും  പൊതുവിപണിയിലെ ഹോട്ടലുകള്‍, ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി, ഇറച്ചിക്കട, പലവ്യഞ്ജന സ്ഥാപനങ്ങള്‍ തുടങ്ങിയവയിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശാനുസരണം വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടിയിരുന്നു പരിശോധന .  23 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ ലീഗല്‍ മെട്രോളജി  വകുപ്പുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും, ഭക്ഷ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലും സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിലും  സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കി.
ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ശര്‍ക്കരയുടെ നിറവ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് ഗുണമേന്മ പരിശോധിച്ചു നൽകുന്നതിനായി സാമ്പിൾ ശേഖരിച്ചു.
   ഓണക്കാലത്തെ അഭിലഷണീയമല്ലാത്ത കച്ചവടതന്ത്രത്തിനെതിരെ പല സ്ഥാപനങ്ങൾക്കും താക്കീത് നൽകി. തുടർന്നും പരിശോധന ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ വി.പി.രാജീവന്‍ അറിയിച്ചു. സംയുക്ത പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഉൻമേഷ്, അളവ് തൂക്ക വകുപ്പില്‍ നിന്നും സുനില്‍കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സതീഷ്ചന്ദ്രന്‍.എ.കെ എന്നിവര്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!