LOCAL NEWS

കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയിൽ അഴുക്ക്‌ തുണികള്‍ അലക്കി ഉണക്കി ഇസ്തിരിയിട്ട്‌ തരുന്നതിന്‌ തയ്യാറുളളവരില്‍ നിന്നും ദര്‍ഘാസുകൾ ക്ഷണിച്ചു

കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയിലെ 2023 ആഗസ്റ്റ്‌ 1 മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലയളവിലെ അഴുക്ക്‌ തുണികള്‍ അലക്കി ഉണക്കി ഇസ്തിരിയിട്ട്‌ തരുന്നതിന്‌ തയ്യാറുളളവരില്‍ നിന്നും ദര്‍ഘാസുകൾ ക്ഷണിച്ചു. അലക്കുവാനുളള തുണികള്‍ ആശുപത്രിയിൽ നിന്നും ശേഖരിച്ച്‌ ഏഴ് ദിവസത്തിനകം വൃത്തിയായി ഇസ്തിരിയിട്ട്‌ ആശുപത്രിയില്‍ തിരിച്ചേൽപ്പിക്കണം. അടങ്കൽ തുക :400000/ ദര്‍ഘാസ്‌ ഫോറങ്ങള്‍ ജൂലൈ 27ന്‌ വൈകീട്ട്‌ നാല് മണി വരെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്‌. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ ജൂലൈ 29ന്‌ ഒരു മണിക്ക്‌ മുന്‍പായി സൂപ്രണ്ട്‌, താലൂക്കാസ്ഥാനാശുപത്രി, കൊയിലാണ്ടി എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്‌. കവറിനു പുറത്ത്‌ “തുണി അലക്കുവാനുള്ള ദർഘാസ് ” എന്ന് എഴുതിയിരിക്കണം. ജൂലൈ 29ന്‌ മൂന്ന് മണിക്ക്‌ ദർഘാസുകൾ സമര്‍പ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ തുറന്ന്‌ പരിശോധിക്കുന്നതാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0496 2620241

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button