കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോ.സന്ധ്യാ കുറുപ്പിൻറെ സേവനം ഇനി ബാലുശ്ശേരിയിൽ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെയും ,രോഗികളുടെയും , നാട്ടുകാരുടെയും സ്നേഹ തണൽ ഡോ.സന്ധ്യാ കുറുപ്പിൻറെ സേവനം ഇനി ബാലുശ്ശേരിയിൽ.  കൊയിലാണ്ടിയിൽ ചെറിയ കാലയളവിൽ നിരവധി പ്രവർത്തനങ്ങൾക്ക്   നേതൃത്വം നൽകുകയും അതിൽ ഒരാളായി പ്രവർത്തിക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയാണ് സന്ധ്യാ കുറുപ്പ്.

കൊറോണകാലത്തെ ഡോക്ടറുടെ പ്രവർത്തനം  സ്നേഹവും ആദരവും പിടിച്ചുപറ്റാൻ  കഴിഞ്ഞു. കൂടാതെ ജീവനക്കാർക്ക് നേരെ രോഗികളുടെയും, ബന്ധുക്കളുടെയും ഭാഗത്തുനിന്നുണ്ടാവുന്ന കയ്യേറ്റശ്രമങ്ങളെ പ്രതിരോധിക്കാനും  മുന്‍പന്തിയിലായിരുന്നു.

  ആതുര സേവന രംഗത്ത്ഐ എം എ. ഏർപ്പെടുത്തിയ അപ്രീസിയേഷൻ അവാർഡ് 2018-19, 21-22, വർഷങ്ങളിൽ കരസ്ഥമാക്കിയിട്ടുണ്ട്. ഐ.എം.എ.സംസ്ഥാന വനിതാ വിഭാഗം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോഴിക്കോട് ഐ.എം.എ സെക്രട്ടറിയാണ്. അരിക്കുളത്ത് പ്രവർത്തിക്കവെ സമ്പൂർണ്ണ അന്ധതാ നിവാരണത്തിൻ്റെ ഭാഗമായി മികച്ച പ്രവർത്തനമാണ് നടത്തിയത്. കുന്ദമംഗലത്ത് പ്രവർത്തിക്കവെ പച്ചക്കറിയുടെ പ്രാധാന്യം മനസ്സിലാക്കി കൃഷി നടത്തിയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Comments
error: Content is protected !!