കൊയിലാണ്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ രണ്ടാം ഷിഫ്റ്റിന്റെ പ്രവർത്തനം ഓഗസ്റ്റ് 15 ന് ആരംഭിക്കും

സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം 2020 നവംബർ ഒന്നിനായിരുന്നു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചത്.പത്ത് ഡയാലിസിസ് മെഷീനുകളിലായി 18 പേർക്കാണ് ഡയാലിസിസ് ചെയ്യുന്നത്. ഇൻഷുറൻസ് തുകയും സർക്കാരിന്റെയും നഗരസഭയുടെയും ഫണ്ട്‌ ഉപയോഗിച്ചാണ് നിലവിൽ സെന്ററിന്റെ പ്രവർത്തനം നടത്തുന്നത്.
 ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം വിപുലപെടുത്തുന്നതിനും കൂടുതൽ പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുമായി 2022 മെയ്‌ 6,7,8 തീയതികളിൽ സ്വാന്തനസ്പർശം ജനകീയ ധനസമാഹാരണം നടത്തുകയുണ്ടായി. കൊയിലാണ്ടി നഗരസഭയിലും, തിക്കോടി, മൂടാടി, ചെങ്ങോട്ടുക്കാവ്,ചേമഞ്ചേരി, കീയരിയൂർ, അരിക്കുളം,ഉള്ളിയേരി പഞ്ചായത്തുകളിലുമായി നടത്തിയ ജനകീയ ധനസമാഹാരണത്തിന്റെ ഭാഗമായി 1.65.00000 (ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപ) സമാഹരിക്കാൻ കഴിഞ്ഞു. സമാഹരിച്ച തുക ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാഗമായി രൂപീകരിച്ച ‘സാന്ത്വനസ്പർശം’ ചാരിറ്റബിൾ ട്രസ്റ്റിനെ ഏൽപ്പിക്കുകയുണ്ടായി.
തുടർന്ന് ചാരിറ്റബിൾ ട്രസ്റ്റാണ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. മൂന്ന് ഷിഫ്റ്റുകളിലായി 54 പേർക്ക് ആശുപത്രി സെന്ററിൽ വച്ച് ഡയാലിസിസ് ചെയ്യതിനും 15 പേർക്ക് പെരിട്ടോണിയൽ ഡയാലിസിസിനും സൗകര്യമൊരുക്കുന്നതിനുമാണ് ട്രസ്റ്റ്‌ ലക്ഷ്യമിടുന്നത്.  ആയതിന്റെ ആദ്യ ഘട്ടമായി 18 പേർക്ക് കൂടി ഡയാലിസിസ് ചെയ്യുന്നതിനായി രണ്ടാം ഷിഫ്റ്റ്‌ ആരംഭിക്കുന്നു.  ഉത്ഘാടനം ഓഗസ്റ്റ് 15ന് തിങ്കളാഴ്ച 10:30ന് എം എൽ എ കാനത്തിൽ ജമീല നിർവഹിക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അധ്യക്ഷയാകും. പഞ്ചായത്ത്‌ പ്രസിഡന്റ്‌മാർ, ട്രസ്റ്റ്‌ ഭാരവാഹികൾ, ജനപ്രതിനിധികൾ . ആരോഗ്യ പ്രവർത്തകർ . തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഡയാലിസിസ് യൂനിറ്റിൽ മൂന്നാമത്തെ ഷിഫ്റ്റ് ഒക്ടോബറിൽ ആരംഭിക്കും.
Comments

COMMENTS

error: Content is protected !!