കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ ഡയാലിസിസ് സെന്റർ സാന്ത്വന സ്പർശം തിക്കോടിയിൽ സംഘാടക സമിതിയായി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ വിപുലീകരണത്തിന്റെ ഭാഗമായി മെയ് ആറ്, ഏഴ്, എട്ട് തീയ്യതികളിൽ നടക്കുന്ന ജനകീയ ധനസമാഹരണം സാന്ത്വന സ്പർശത്തിന്റെ വിജയത്തിന് തിക്കോടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അദ്ധ്യക്ഷയായിരുന്നു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു. അസീസ് പദ്ധതി വിശദീകരണം നടത്തി. അഡ്വ. കെ സത്യൻ, സുരേഷ് ചങ്ങാടത്ത്, പ്രനില സത്യൻ, കെ പി ഷക്കീല, സന്തോഷ് തിക്കോടി, വി കെ അബ്ദുൾ മജീദ്, ബിജു കളത്തിൽ, ഇ ശശി, ബാലൻ കേളോത്ത്, ഇ കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ആർ വിശ്വൻ സ്വാഗതവും കാരോളി നന്ദിയും പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികളായി ജമീല സമദ് (ചെയർ പേഴ്സൺ ) ബിജു കളത്തിൽ (ജന.കൺവീനർ)രാമചന്ദ്രൻ കുയ്യണ്ടി, സുരേഷ്ചങ്ങാടത്ത്, ആർ വിശ്വൻ, സന്തോഷ് തിക്കോടി, വി കെ അബ്ദുൾ മജീദ്, കെ രാജീവൻ കൊടലൂർ (വൈസ് ചെയർമാൻമാർ )
പ്രനില സത്യൻ, കെ പി ഷക്കീല, എം കെ പ്രേമൻ,ശശി എടവനക്കണ്ടി, രവീന്ദ്രൻ എടവനക്കണ്ടി, പി കെ പുഷ്പ ( ജോയിന്റ് കൺവീനർമാർ ) എന്നിവരടങ്ങിയ 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
28, 29, 30 തീയ്യതികളിൽ 17 വാർഡ് തല സംഘാടക സമിതികളും രൂപീകരിക്കും മെയ് 1 മുതൽ 5 വരെ തീയ്യതികളിൽ വാർഡ് തല സംഘാടക സമിതികളുടെ നേതൃത്വത്തിൽ 50 വീടിന് ഒരു സ്ക്വാഡ് എന്ന രീതിയിൽ മുഴുവൻ വീടുകളിലും കവറും കത്തും വിതരണം ചെയ്യും.
മെയ് ആറ്,ഏഴ്,എട്ട്, തീയ്യതികളിൽ സാന്ത്വന സ്പർശം ജനകീയ ധനസമാഹരണം നടത്തും. ഈ സാന്ത്വന സ്പർശം ജനകീയ ധനസമാഹരണവുമായി മുഴുവൻ മനുഷ്യ സ്നേഹികളും സഹകരിക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.

Comments

COMMENTS

error: Content is protected !!