MAIN HEADLINES

കൊയിലാണ്ടി ദേശിയപാതയിൽ ടാങ്കർ ലോറി കണ്ടെയ്‌നര്‍ ലോറിയിൽ ഇടിച്ച് അപകടം; രണ്ട് മരണം

 കൊയിലാണ്ടി. ദേശിയപാതയിൽ ടാങ്കർ ലോറി കണ്ടെയ്‌നര്‍ ലോറിയുമായി
കൂട്ടിയിടിച്ച്  രണ്ട് പേർ മരിച്ചു.മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
പുലര്‍ച്ചേ രണ്ടരമണിയോടെ കൊയിലാണ്ടി ബസ്റ്റാന്റെപരിസരത്താണ് അപകടം. പാചകവാതകടാങ്കറിന്റ ഡ്രൈവറും തമിഴ്‌നാട് സ്വദേശിയുമായ രാജേന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കണ്ടെയ്‌നര്‍ ലോറിയിലുണ്ടായിരുന്ന തിരുനാവായ സ്വദേശി ജാഫര്‍ സംഭവസ്ഥലത്തുമാണ് മരിച്ചത്. പരിക്കേറ്റവരിലൊരാള്‍ വഴിയാത്രക്കാരനാണ്. കണ്ണൂര്‍ഭാഗത്തേക്ക് മത്സ്യവുമായി പോവുകയായിരുന്ന കെ.എല്‍ 55 കെ 8047 കണ്ടെയിനര്‍ ലോറിയും മംഗലാപുരത്തുനിന്നു പാചകവാതകവുമായി വന്ന ടി എന്‍ 88-എ 8581 ടാങ്കര്‍ ലോറിയുമാണ് അപകടത്തില്‍പെട്ടത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവരില്‍  ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . അപകടത്തിൽ രണ്ട് കടകൾ പൂർണമായും തകർന്നു.  കണ്ടെയ്‌നര്‍ ലോറിയുടെ അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button