KOYILANDILOCAL NEWS

കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മസേനാംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കും ഏകദിന പരിശീലനം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മസേനാംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കും ഏകദിന പരിശീലനം സംഘടിപ്പിച്ചു.കാലത്ത് 10 മണിക്ക് ഇ എം എസ്  ടൗഹാളിൽ നഗരസഭ ചെയർപേഴ്സൻ സുധ കെ.പി ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി  പ്രജില സി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ഷിജു മാസ്റ്റർ , ഇന്ദിര ടീച്ചർ, കൗൺസിലർമാരായ ഫക്രുദ്ദീൻ മാസ്റ്റർ, വത്സരാജ്,ഹെൽത്ത് ഇൻസ്പെക്ടർ ജമീഷ് മുഹമ്മദ് , നഗരസഭ ക്ലീൻസിറ്റി മാനേജർ ശ്രീ ഇ ബാബു സ്വാഗതവും സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് നന്ദിയും പറഞ്ഞു. 
ഹെൽത്ത് ഇൻസ്പെക്ടർ ടി പി ബിജു “നവ കേരള നിർമിതിയിൽ ഹരിതകർമ്മ സേനയുടെ പങ്ക് “എന്ന വിഷയത്തിലും ,ഇ ടി അനിൽകുമാർ “മാറുന്ന കാലത്ത് ഹരിത കർമ്മസേന പ്രവർത്തനം ” എന്ന വിഷയത്തിലും ക്ലാസ് എടുത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button