KOYILANDILOCAL NEWS
കൊയിലാണ്ടി നഗരസഭയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യവിഭാഗത്തിന്റെ പരിശോധന
കൊയിലാണ്ടി നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള 20ഓളം ഹോട്ടലുകളിലും കൂ ള്‍ബാറുകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്തിൽ നാലു ഹോട്ടലുകൾ അടച്ചു പൂട്ടുന്നതിനും ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾ ക്കെതിരെ പരിഹരിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. വിവിധ കടകളിൽ നിന്ന് സർക്കാർ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തു. പരിശോധന സ്‌ക്വാഡിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കെ പി രമേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷീബ ടി കെ, കെ കെ ഷിജിന എന്നിവർ പങ്കെടുത്തു.
Comments