കൊയിലാണ്ടി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍സത്യ പ്രതിജ്ഞ ചെയ്തു


കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യ പ്രതിജ്ഞ ചെയ്തു. കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ വച്ചായിരുന്നു. ജില്ലാ പട്ടികജാതി ഡെവലപ്പ്‌മെന്റ് ഓഫീസറായ കെ. പി. ഷാജിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത് .നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം യു.ഡി.എഫിലെ രത്‌നവല്ലി ടീച്ചര്‍ക്കാണ് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടര്‍ന്ന് രത്‌നവല്ലി ടീച്ചര്‍ 1 മുതല്‍ യഥാക്രമം 44 വാര്‍ഡിലെയും ജനപ്രതിനിധികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹാളിന് പുറത്ത് പൊതുജനങ്ങള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ ബിഗ് സ്‌ക്രീനില്‍ കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു.

ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍.എ. കെ. ദാസന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മറ്റ് സാമൂഹിക രാഷ്ട്രീയ വ്യാപാര രംഗത്ത പ്രുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, നഗരസഭ സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.എല്‍.ഡി.എഫ് പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

28. 30 തിയ്യതികളിലായാണ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ എന്നിവരെ തെരഞ്ഞെടുക്കുക. നഗരസഭ ചെയര്‍പേഴ്‌സണായി സുധ കിഴക്കെപ്പാട്ടിനെ തീരുമാനിച്ചതായാണ് അറിയാന്‍ കഴിയുന്നത്. എല്‍.ഡി.എഫ് യോഗത്തില്‍ അവതരിപ്പിച്ചതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം 25നുള്ളില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യനെ പരിഗണിക്കുന്നതായാണ് സിപിഐഎം വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. തുടര്‍ന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കന്മാരെയും തെരഞ്ഞെടുക്കും.

Comments

COMMENTS

error: Content is protected !!