KOYILANDILOCAL NEWS
കൊയിലാണ്ടി നഗരസഭയുടെ ഭരണവൈകല്യത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കമ്മിറ്റി നഗരസഭക്ക് മാലിന്യ സംഭരണ അവാർഡ് പ്രഖ്യാപിച്ചു
അശാസ്ത്രീയമായ മാലിന്യസംസ്കരണത്തിലൂടെ നഗരം ദുർഗന്ധപൂരിതമാക്കിയ കൊയിലാണ്ടി നഗരസഭയുടെ ഭരണവൈകല്യത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്ക് മാലിന്യ സംഭരണ അവാർഡ് പ്രഖ്യാപിച്ചു.
അവാർഡ് കമ്മിറ്റികളെ തെറ്റിദ്ധരിപ്പിച്ചും രാഷ്ട്രീയ ഇടപെടൽ നടത്തിയുമാണ് നഗരസഭ മുൻ കാലങ്ങളിൽ അംഗീകാരങ്ങൾ വാങ്ങിയത്. യാതൊരുവിധ ശാസ്ത്രീയമായ ഇടപെടലും നടത്താതെ പൊതു ഇടങ്ങളിൽ മാലിന്യം കൂട്ടിയിടുകയും കത്തിച്ചും ചെയ്യുന്ന നഗരസഭയുടെ ജനവിരുദ്ധ നടപടി പ്രാകൃതവും പ്രതിഷേധാത്മകവുമാണെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ‘സുഗന്ധം പരത്തുന്ന മാലിന്യം’ എന്ന പേരിൽ ബസ് സ്റ്റാൻഡ് പരിസരത്ത് തുങ്കൂർമുഴി മോഡൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചത് ഇതിനായി സി പിഎം അനുഭാവിയായ കരാറുകാരന് ലക്ഷക്കണക്കിന് രൂപയാണ് നൽകിയത്. നിലവിൽ ഇതു വഴിയാത്ര ചെയ്യാൻ സാധിക്കാത്തത്രയും ദുർഗന്ധമാണ് പരക്കുന്നത്. ഈ വിഷയത്തിൽ അന്വേഷണം നടത്തി ഉത്തരവാദികളായവരെ കണ്ടെത്തുകയും നഷ്ടപ്പെട്ട തുക തിരിച്ച് പിടിക്കുകയും ചെയ്യണമെന്നും സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് എം സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എം എം ശ്രീധരൻ, വത്സരാജ് കേളോത്ത്, സുരേഷ് ബാബു മണമൽ, അൻജുഷ, വി പ്രേമ, വിവി പത്മനാഭൻ, രാമൻ ചെറുവക്കാട്, ശരത് ചന്ദ്രൻ കെ തുടങ്ങിയവർ സംസാരിച്ചു.
Comments