LOCAL NEWS
കൊയിലാണ്ടി നഗരസഭയുടെ 2022-23 ജനകീയാസൂത്രണപദ്ധതിയിൽ ഇടവേള കിറ്റുകളും ഫലവൃക്ഷ തൈകളും വിതരണം ചെയ്തു.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2022-23 ജനകീയാസൂത്രണപദ്ധതിയിൽ ഇടവേള കിറ്റുകളും ഫലവൃക്ഷ തൈകളും വിതരണം ചെയ്തു. പുളിയഞ്ചേരി നെല്ലൂ ളി താഴെ നടന്ന വിതരണ പരിപാടി നഗരസഭാ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. റജിസ്റ്റർ ചെയ്ത മുഴുവൻ ഗുണഭോക്താക്കൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കണം എന്ന ഉദ്ദേശത്തോടെ ഓരോ വാർഡുകളിലായിട്ടായിരുന്നു വിതരണം സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ നിജില പറവക്കൊടി, കൗൺസിലർമാരായ എൻ.ടി.രാജീവൻ, കെ.എം.നന്ദനൻ, രമേശൻ വലിയാട്ടിൽ, കൃഷി അസിസ്റ്റന്റ് എം.ജിജിൻ, പി.കെ.അംന എന്നിവർ സംസാരിച്ചു.
Comments