കൊയിലാണ്ടി നഗരസഭ ബഡ്ജറ്റ്
കൊയിലാണ്ടി : പുതിയ ഭവനനിര്‍മാണത്തിനും , -സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനും .-തരിശ് രഹിത കാര്‍ഷികമേഖലക്കും – നഗര ഖര-ദ്രവ മാലിന്യസംസ്‌കരണത്തിനും-കടല്‍ കടലോര ശുചികരണത്തിനും- കോവിഡാനന്തര തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും- നഗര സൗന്ദര്യവത്കരണത്തിനും *മുന്‍ഗണന നല്‍കുന്ന ബഡ്ജജറ്റ് വൈ.ചെയര്‍മാന്‍ കെ.സത്യനാണ് അവതരിപ്പിച്ചത്.
ബഡ്ജറ്റ് ഹൈലൈറ്റ്‌സ്
പി.എം.എ.വൈ.ലൈഫ് പദ്ധതി പ്രകാരം ഡി.പി.ആറില്‍ പ്പെട്ട 1500 വീടുകളില്‍ ശേഷിക്കുന്ന 1000 വീടുകളുടെ പൂര്‍ത്തികരണത്തിനായി 40 കോടി രൂപ ,ഭൂരഹിത ഭവനരഹിതരായവര്‍ക്ക് നിര്‍മിക്കുന്ന ഫ്‌ളാറ്റിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കും.
സമഗ്ര കുടിവെള്ള പദ്ധതിക്കായി രണ്ടാം ഘട്ടം കിഫ്ബി പദ്ധതിയില്‍ ഉള്‍പെടുത്തിയ 90 കോടി രൂപയുടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് നഗരത്തിലെ കുടിവെള്ള ക്ഷാമം പൂര്‍ണമായും പരിഹരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും സഹായത്തോടെ വെളിയെണ്ണൂര്‍ ചല്ലി ഉള്‍പ്പെടയുള്ള തരിശ് ഭൂമികളില്‍ കൃഷിയിറക്കുന്നതിനുള്ള പദ്ധതികള്‍ ഉണ്ടാക്കും.
സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കി 1.5 കോടി രൂപ ചിലവില്‍ ആധുനിക സ്മശാനം നിര്‍മ്മിക്കും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡ്രൈനേജുകള്‍ നവീകരിച്ചു. മലിനജലം സംസ്‌കരിക്കുന്നതിനായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും.
നഗരഹൃദയത്തില്‍ ആധുനിക സൗകര്യത്തോടെ 20 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പ്രവര്‍ത്തി ത്വരിത ഗതിയില്‍ ആക്കും.
കണ്ടല്‍ മ്യൂസിയും വിപുലീകരിച്ച് ഉന്നതനിലവാരത്തിലുള്ള പഠനകേന്ദ്രമാക്കി മാറ്റും.
ഫിഷിങ് ഹാര്‍ബര്‍ കേന്ദ്രികരിച്ച് ഹാര്‍ബര്‍ ബേസ്ഡ് സംരംഭങ്ങള്‍ ആരംഭിക്കും.
താലൂക് ആശുപത്രിയില്‍ മാതൃ ശിശു സംരക്ഷണകേന്ദ്രം, ആധുനിക ഓപ്പറേഷന്‍ തീയേറ്റര്‍, ട്രോമ കെയര്‍ സംവിധാനം, എന്നിവ സ്ഥാപിച്ച് ജില്ലാ നിലവാരമുള്ള ആശുപത്രിയാക്കി മാറ്റും.
നടേരി മഞ്ഞളാടു കുന്നില്‍ കളിസ്ഥലം യഥാര്‍ത്യമാക്കും.
മുത്താമ്പിയില്‍ ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിക്കും.
കൊല്ലം മത്സ്യമാര്‍ക്കറ്റ് നിര്‍മാണം പൂര്‍ത്തീകരിച്ചു തുറന്ന് കൊടുക്കും.
നഗരത്തില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കും-സെന്റര്‍ ട്രാഫിക് പോയിന്റിന് അടുത്ത് നഗര മിനി പാര്‍ക്ക് സ്ഥാപിക്കും-തീരദേശ പാര്‍ക്ക് യഥാര്‍ഥ്യമാക്കും.
മാലിന്യസംസ്‌കരണത്തിന് ശാസ്ത്രിയ സംവിധാങ്ങള്‍ ഒരുക്കി ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ പദ്ധതി വ്യാപകമാക്കും.
നഗരത്തിലും, ആനക്കുളം, കൊല്ലം,മുത്താമ്പി, കാവുംവട്ടം, പെരുവട്ടൂര്‍, കുറുവങ്ങാട് എന്നിവിടങ്ങളിലും -ടേക്ക് എ ബ്രേക്ക് – ടോയ്ലറ്റുകളും വിശ്രമ കേന്ദ്രങ്ങളും ഒരുക്കും.
സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കി ആധുനിക അറവുശാല സ്ഥാപിക്കും.
നഗരഹൃദയത്തില്‍ ഓപ്പണ്‍ സ്റ്റേജും സാംസ്‌കാരിക കേന്ദ്രവും ആരംഭിക്കും
പന്തലായനിയിലും തീരദേശത്തും പകല്‍ വീടുകളും സാംസ്‌കാരിക കേന്ദ്രങ്ങളും നിര്‍മ്മിക്കും.
പരമ്പരാഗത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി തയ്യാറാക്കും.
വ്യവസായ എസ്റ്റേറ്റും, വ്യവസായ സംരഭകത്വപഠനത്തിനായി വരക്കുന്നില്‍ വ്യവസായ പഠന കേന്ദ്രവും സ്ഥാപിക്കും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി സി ടി വിയും സൗജന്യ വൈഫൈ സംവിധാനവും ഒരുക്കും.
കടലും കടലോരവും ശുചീകരിക്കാന്‍ ‘ശുചിത്വ സാഗരം ശുചിത്വ തീരം’ പദ്ധതികള്‍ നടപ്പിലാക്കും.
സാംസ്‌കാരിക നിലയത്തില്‍ ആര്‍ട്ട് ഗാലറി സ്ഥാപിക്കും
കപ്പാട് – ഹാര്‍ബര്‍- മായന്‍ -കോളം കടപ്പുറം – പാറപ്പള്ളി – വെള്ളിയാങ്കല്ല് – പിഷാരികാവ് – നെല്യാടി – കണ്ടല്‍ മ്യൂസിയം – കണയം കോട് കേന്ദ്രീകരിച്ച് ട്യൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കും.