Uncategorized

കൊയിലാണ്ടി പന്തലായനി സ്വദേശിയായ വിദ്യാര്‍ഥി അങ്കമാലിയിലെ ഹോസ്റ്റലില്‍ മരണപ്പെട്ടു

പന്തലായനി സ്വദേശിയായ വിദ്യാര്‍ഥി അങ്കമാലിയിലെ ഹോസ്റ്റലില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണപ്പെട്ടു. പന്തലായനി പറമ്പത്ത് അഭിറാം (19) ആണ് മരണപ്പെട്ടത്.  എഞ്ചിനിയറിങ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞദിവസം കൊയിലാണ്ടിയില്‍ നിന്നും അങ്കമാലിയിലെ ഹോസ്റ്റലിലേക്ക് പോയതായിരുന്നു. ഹോസ്റ്റലിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയുമായിരുന്നു.

മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിക്കും. അച്ഛന്‍ പ്രദീശന്‍. അമ്മ നിഷ. സഹോദരന്‍ അര്‍ജിത്ത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button