സംസ്ഥാന ജൂനിയർ സോഫ്റ്റ്‌ ടെന്നീസ് ; കോഴിക്കോടും പാലക്കാടും ജേതാക്കൾ

കോഴിക്കോട്: കോഴിക്കോട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന ഒൻപതാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ജേതാക്കളായി. ആൺകുട്ടികളിൽ തൃശൂരും പെൺകുട്ടികളിൽ കോഴിക്കോടും രണ്ടാം സ്ഥാനം നേടി. കെൻസ ബാബു ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ഏ. എം നൂറുദ്ധീൻ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.

ഫിറോസ് തേറത്ത്, റിയാസ് അടിവാരം, പി കെ സുകുമാരൻ, ജദീജ്, സി സി ഹംറാസ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം സി ടി ഇൽ യാസ് സ്വാഗതവും പി ഷഫീഖ് നന്ദിയും പറഞ്ഞു.

Comments
error: Content is protected !!