കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം കൊടിയേറി
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും, മേൽശാന്തി സുഖലാലൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. തുടർന്ന് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ആലപ്പുഴ ശ്രീഭദ്രഭജൻസ് അവതരിപ്പിച്ച നാമ സങ്കീർത്തനം അരങ്ങേറി.
ഫിബ്രവരി 1 ന് രാവിലെ ശ്രീ ഭൂതബലി, വൈകുന്നേരം 5 മണിക്ക് കാഴ്ചശീവേലി, 8.30 ന് നൃത്തോൽസവം. ഫിബ്രവരി 2 ന് 11.30 മുതൽ 3 വരെ സമൂഹസദ്യ. വൈകുന്നേരം പുഷ്പാഭിഷേകം, രാത്രി 7 ന് മിഥുൻ പി വി യുടെ തായമ്പക, രാത്രി 9.30 ന് നാന്ദകം എഴുന്നള്ളിപ്പ്. ഫിബ്രവരി 3ന് വലിയ വിളക്ക്, അരങ്ങോല വരവുകൾ, വൈകു6 ന് സഹസ്രദീപകാഴ്ച്ച, രാത്രി 12.45 ന് നാന്ദ കം എഴുന്നള്ളിപ്പ്, തുടർന്ന് തിറകൾ.
ഫിബ്രവരി 4 ന് താലപ്പൊലി, രാവിലെ 8 മണി വിദ്യാമന്ത്ര പുഷ്പാർച്ചന, രാവിലെ 10.30 പാൽ എഴുന്നള്ളിപ്പ്, 11.30 ആറാട്ട് കുട വരവ്, വൈകീട്ട്, 3.30ന്, ഇളനീർ കുലവരവ്, വൈകീട്ട് 4 മുതൽ കുട്ടിച്ചാത്തൻ തിറ, ദീപാരാധനക്ക് ശേഷം, പി വി പുരന്തരദാസ്, കേരളശ്ശേരി സുബ്രഹ്മണ്യൻ, കേരളശ്ശേരിരാമൻകുട്ടി എന്നിവരുടെ മേളപ്രമാണത്തിൽ നിരവധി കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളവും നാദസ്വരവും. താലപ്പൊലിയോടു കൂടി ദേവീദേവൻമാരുടെ കൂട്ടി എഴുന്നള്ളിപ്പ്, ഭഗവതി തിറ, പള്ളിവേട്ട ഫിബ്ര 5 ന് വൈകിട്ട് 4 മണിക്ക് ആറാട്ട് പുറപ്പാട്, രാത്രി 12 30 ന് ഗുരുതി തർപ്പണം.