കൊയിലാണ്ടി ഫീനിക്സ് അക്കാദമിയിൽ പോലീസ്, വനിതാ പോലീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ‘മിഷൻ കാക്കി’ തീവ്ര പരിശീലന ക്യാമ്പ് ആരംഭിക്കുന്നു
കൊയിലാണ്ടി ഫീനിക്സ് അക്കാദമിയിൽ പോലീസ്, വനിതാ പോലീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ‘മിഷൻ കാക്കി’ തീവ്ര പരിശീലന ക്യാമ്പ് ആരംഭിക്കുന്നു. ജൂൺ 5ന് ആരംഭിക്കുന്ന തീവ്ര പരിശീലന പഠന ക്യാമ്പ് ജൂലായ് 10 വരെ നീണ്ടുനിൽക്കുന്നു. എല്ലാ ആഴ്ചയിലും തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെ സിലബസ് അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഉണ്ടായിരിക്കും.
27 മണിക്കൂർ ഇംഗ്ലീഷ്, 25 മണിക്കൂർ മാത്തമാറ്റിക്സ്, 21 മണിക്കൂർ സ്പെഷ്യൽ ടോപ്പിക്ക് 15 മണിക്കൂർ മലയാളം 20 മണിക്കൂർ പൊതുവിജ്ഞാനവും ഉൾക്കൊള്ളിച്ചു കൊണ്ടായിരിക്കും ക്ലാസുകൾ നടത്തുന്നത്. എല്ലാ ദിവസവും മൊബൈൽ ആപ്പ് വഴി മോഡൽ പരീക്ഷയും ടോപ്പിക്ക് എക്സാമുകളും ക്യാമ്പിന്റെ ഭാഗമായി നടത്തും. അതത് ദിവസം തന്നെ ഇത്തരം പരീക്ഷകളുടെ റിസൾട്ട് പബ്ലിഷ് ചെയ്യുന്നതായിരിക്കും. 108 മണിക്കൂർ ദൈർഘ്യമുള്ള ഈ പഠന ക്യാമ്പിൽ പങ്കെടുക്കുന്നതോടു കൂടി പോലീസ് ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് വിജയം സുനിശ്ചിതമാക്കാൻ സാധിക്കുന്നതാണ്. ഓരോ ബാച്ചിലും 50 കുട്ടികളെ മാത്രമായിരിക്കും ഉൾക്കൊള്ളിക്കുക. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
ഫീനിക്സ് അക്കാദമി
കൊയിലാണ്ടി
8943444492