പൂക്കാട് കലാലയം ഏർപ്പെടുത്തിയ ‘ഗുരുവരം’ പ്രഥമ പുരസ്കാരം പ്രശസ്ത നർത്തകി നയൻതാരാ മഹാദേവന് സമർപ്പിച്ചു

കൊയിലാണ്ടി: നാട്യാചാര്യൻ പത്മശ്രീ ഗുരുചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ ‘ഗുരുവരം’ പ്രഥമ പുരസ്കാരം പ്രശസ്ത നർത്തകി നയൻതാരാ മഹാദേവന് സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗവുമായ വി.ടി മുരളി സമർപ്പിച്ചു.

പുരസ്കാര സമർപ്പണ പരിപാടിയായ സമാദര സായാഹ്നത്തിൽ കലാലയം പ്രസിഡണ്ട് യു.കെ രാഘവൻ അധ്യക്ഷത വഹിച്ചു. ഡോ ഭരതാഞ്ജലി മധുസൂദനൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. കലാലയത്തിലെ വിവിധ കോഴ്സുകളിൽ 2021- 2 ൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനവും നടന്നു.

ശിവദാസ് ചേമഞ്ചേരി, സുനിൽ തിരുവങ്ങൂർ, പി.സജീഷ്, ശ്രീജ, വിജയരാഘവൻ ചേലിയ, എം.പ്രസാദ്, കെ.ശ്രീനിവാസൻ, എന്നിവർ പങ്കെടുത്തു. കലാലയം ശശിലേഖയുടെ സംവിധാനത്തിൽ കലാലയം നൃത്ത വിഭാഗം അവതരിപ്പിച്ച ഗുരുവന്ദനം എന്ന നൃത്ത പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു.

Comments

COMMENTS

error: Content is protected !!