KOYILANDILOCAL NEWS

കൊയിലാണ്ടി മണ്ഡലത്തിലെ തീരദേശ ഹൈവേക്ക് 50 കോടി

 

കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തീ​ര​ദേ​ശ ഹൈ​വേ പ്ര​വ​ർ​ത്ത​ന​ത്തി​ന് കി​ഫ്ബി​യി​ൽ​നി​ന്ന് 50 കോ​ടി​യു​ടെ ധ​നാ​നു​മ​തി ലഭിച്ചു. നി​ര്‍മാ​ണ​ത്തി​നും സ്ഥ​ല​മെ​ടു​പ്പു​ക​ൾ​ക്കും വേണ്ടിയാണ്   50 കോ​ടി​യെ​ന്ന് കാ​ന​ത്തി​ല്‍ ജ​മീ​ല എം.​എ​ല്‍.​എ അ​റി​യി​ച്ചു. കോ​ര​പ്പു​ഴ മു​ത​ല്‍ കോ​ട്ട​ക്ക​ല്‍ ക​ട​വു​വ​രെ ആ​റു റീ​ച്ചു​ക​ളി​ലാ​യി 33 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മാ​ണ് മ​ണ്ഡ​ല​ത്തി​ലെ തീ​ര​ദേ​ശ ഹെ​വേ​ക്കു​ള്ള​ത്.

കോ​ര​പ്പു​ഴ-​കൊ​യി​ലാ​ണ്ടി ഹാ​ര്‍ബ​ര്‍, മു​ത്താ​യം ബീ​ച്ച്- കോ​ടി​ക്ക​ല്‍ ബീ​ച്ച് എ​ന്നീ ര​ണ്ടു റീ​ച്ചു​ക​ളി​ലെ സ്ഥ​ല​മെ​ടു​പ്പു ന​ട​പ​ടി​ക​ള്‍ക്ക് 15 കോ​ടി​യു​ടെ​യും കൊ​ളാ​വി​പ്പാ​ലം മു​ത​ല്‍ കോ​ട്ട​ക്ക​ല്‍ വ​രെ​യു​ള്ള റീ​ച്ചി​ന്റെ നി​ര്‍മാ​ണ​ത്തി​ന് 34.33 കോ​ടി​യു​ടെ​യും ധ​നാ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. കോ​ടി​ക്ക​ല്‍ മു​ത​ല്‍ കൊ​ളാ​വി​പ്പാ​ലം വ​രെ​യു​ള്ള റീ​ച്ചി​നും കു​ഞ്ഞാ​ലി​മ​ര​ക്കാ​ര്‍ ന​ദീ​പാ​ല​ത്തി​നും നേ​ര​ത്തേ ധ​നാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ അ​നു​മ​തി​യോ​ടെ 10 കീ​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഹൈ​വേ​യു​ടെ നി​ര്‍മാ​ണ​ത്തി​നും കു​ഞ്ഞാ​ലി​മ​ര​ക്കാ​ര്‍ ന​ദീ​പാ​ല​ത്തി​നും കൂ​ടി ആ​കെ 149 കോ​ടി യു​ടെ അ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. 15 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്തെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ക്ക് 15 കോ​ടി രൂ​പ​യു​മാ​ണ് അ​നു​മ​തി​യാ​യ​ത്.

നി​ര്‍മാ​ണ അ​നു​മ​തി ല​ഭി​ച്ച ഭാ​ഗ​ങ്ങ​ളി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​യി. കി​ഫ്ബി പ്ര​വൃ​ത്തി​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ പ്ര​ത്യേ​ക​മാ​യി നി​യ​മി​ച്ച ലാ​ൻ​ഡ് അ​ക്വി​സി​ഷ​ന്‍ ത​ഹ​സി​ല്‍ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍ മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വി​ഞ്ജാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു​ക​ഴി​ഞ്ഞു. 12 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലാ​യി സൈ​ക്കി​ള്‍ ട്രാ​ക്ക് സ​ഹി​ത​മാ​ണ് തീ​ര​ദേ​ശ ഹൈ​വേ​യു​ടെ നി​ര്‍മാ​ണം. പ​ണം അ​നു​വ​ദി​ച്ച​തി​നാ​ൽ പ​ദ്ധ​തി​യു​ടെ നി​ര്‍മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്കാ​നാ​വു​മെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു.

 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button