കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഫയർ സർവീസ് ഡേ ആചരിച്ചു.

 

കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഫയർ സർവീസ് ഡേ ആചരിച്ചു. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് സത്യൻ ഉദ്ഘാടനവും പതാക ഉയർത്തലും ഫയർ ഫോഴ്സ് വഹനങ്ങളുടെ പ്രചരണ റാലിയുടെ ഫ്ലാഗ് ഓഫും ചെയ്തു.
1944 ഏപ്രിൽ 14 ന് മുംബൈ ഷിപ്പിയാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ വീരമൃത്യുവരിച്ച 71 സേനാംഗങ്ങൾ ക്കുള്ള ആദരവായിട്ടാണ് ഏപ്രിൽ 14ന് ഇന്ത്യയിൽ ഫയർ ഫോഴ്സ് ഡേ ആചരിക്കുന്നത്.

സമൂഹത്തിലെ ഓരോ വ്യക്തിക്കും സുരക്ഷിതത്വബോധവും അപകടകരമായ സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിലും ഫയർഫോഴ്സ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് വൈസ് ചെയര്‍മാൻ അഭിപ്രായപ്പെട്ടു. ഫയർഫോഴ്സ് ഡേ പ്രമാണിച്ച് മൂന്നു മാസത്തോളം നീണ്ടു നിൽക്കുന്ന പരിപാടിയിൽ കുടുംബശ്രീ പോലുള്ള യൂണിറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും അഗ്നിസുരക്ഷയെപ്പറ്റിയുള്ള പറ്റിയുള്ള ക്ലാസുകളും മോക്ഡ്രില്ലും നടത്താൻ തീരുമാനിച്ചു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരീഷ് ,സിധീഷ് ,ഹോംഗാർഡ് ഓംപ്രകാശ് ,സിവിൽ ഡിഫെൻസ് വളണ്ടിയര്‍ ബിജു എന്നിവർ സംസാരിച്ചു.രാകേഷ് നന്ദി പറഞ്ഞു.

Comments

COMMENTS

error: Content is protected !!