KOYILANDILOCAL NEWS

കൊയിലാണ്ടി മർകസ് സ്കൂളിലെ വിദ്യാർഥികൾ ചന്ദ്രയാൻ 3 വിജയിപ്പിച്ചെടുത്ത ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കാർഡുകൾ തയ്യാറാക്കി അയച്ചു

കൊയിലാണ്ടി: ഇന്ത്യൻ ശാസ്ത്ര നേട്ടങ്ങൾക്ക് തിലകക്കുറിയായി ചന്ദ്രയാൻ 3 വിജയിപ്പിച്ചെടുത്ത ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് വിദ്യാർത്ഥികൾ കാർഡുകൾ തയ്യാറാക്കി അയച്ചു. കൊയിലാണ്ടി മർകസ് സ്കൂളിലെ വിദ്യാർഥികളാണ് 500ല്‍ പരം അഭിനന്ദന കാർഡുകൾ തയ്യാറാക്കി അയച്ചത്.

വർണ്ണങ്ങളും വരകളും അഭിനന്ദന വാചകങ്ങളും മനോഹരമായ അവതരിപ്പിച്ച കാർഡുകൾ വിദ്യാർത്ഥികൾ ഐഎസ്ആർഒ അക്ഷരങ്ങളുടെ രൂപം തീർത്ത് പ്രദർശിപ്പിച്ചതും ആകർഷകമായി. പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി, മാനേജർ അബ്ദുൽ നാസർ സി കെ തുടങ്ങിയവർ സ്കൂളിന്റെ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്ര നേട്ടമാണ് ഇന്ത്യ കുറിച്ചത്. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. ബുധനാഴ്ച വൈകീട്ട് 06:03 നായിരുന്നു ചന്ദ്രോപരിതലത്തിലെ ഇന്ത്യയുടെ ലാന്റിങ്.

ഇതിന് മുമ്പ് മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്. ഈ പട്ടികയില്‍ നാലാമതായി ഇന്ത്യയും ഇപ്പോള്‍ ഇടം പിടിച്ചിരിക്കുകയാണ്. ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്റ്ചെയ്യുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button