കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് അഞ്ജലി നൃത്ത വിദ്യാലയം വിയ്യൂർ അവതരിപ്പിച്ച തിരുവാതിരക്കളി അരങ്ങേറി. 26 ന് വ്യാഴാഴ്ച വാസന്തി വിശ്വനാഥൻ്റെ (ശ്രേഷ്ഠാചാരസഭ കോഴിക്കോട്) ആദ്ധ്യാത്മിക പ്രഭാഷണം, എം 4 മ്യൂസിക് ബാൻഡ് കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേള,
27 ന് കൊല്ലം നീലാംബരി ഓർക്കസ്ട്രയുടെ മെലഡി കരോക്ക ഗാനമേള, 28 ന് കണ്ണൂർ സൗപർണ്ണിക കലാവേദി അവതരിപ്പിക്കുന്ന നാട്ടരങ്ങ്, 29 ന് മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻതുള്ളൽ, തിരുവള്ളൂർ ഹരിഗോവിന്ദ്, സദനം അശ്വിൻ മുരളി എന്നിവരുടെ ഇരട്ടത്തായമ്പക, മോഹനം വിയ്യൂർ ഒരുക്കുന്ന സംഗീത നൃത്ത പരിപാടികൾ, 30 ന് പൊതുജന വിയ്യൂരപ്പൻ വരവ്, നാമജപഘോഷയാത്ര, ഊരുചുറ്റൽ, 31 ന് കുട വരവ്, നിവേദ്യം വരവ്, പള്ളിവേട്ട, പാണ്ടിമേളത്തോടെയുള്ള മടക്ക എഴുന്നള്ളിപ്പ് എന്നിവ നടക്കും. ഫെബ്രുവരി 1 ന് കുളിച്ചാറാട്ടോടെ ഉത്സവം അവസാനിച്ചതിനു ശേഷം സമൂഹസദ്യ നടക്കും.