കൊയിലാണ്ടി ശ്രീ രാമകൃഷ്ണ മഠം പുന:പ്രതിഷ്ഠ നടത്തി

കൊയിലാണ്ടി :കേരളത്തിലെ ആദ്യ ശ്രീ രാമകൃഷ്ണ മഠങ്ങളിൽ ഒന്നായ കൊയിലാണ്ടി ശ്രീ രാമകൃഷ്ണ മഠത്തിലെ പുന: പ്രതിഷ്ഠ കർമ്മം വിപുലമായ പരിപാടികളോടെ കൊണ്ടാടി. ശ്രീ രാമകൃഷ്ണ മഠത്തിന്റെയും ശ്രീ രാമകൃഷ്ണ മിഷന്റെയും ആഗോളത്തലത്തിലെ അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാളായ ശ്രീമദ് സ്വാമി തത്ത്വവിദാനന്ദ ജി മഹാരാജിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷ്ഠ കർമ്മത്തിൽ നിരവധി സന്യാസിമാരും നൂറുകണക്കിന് ഭക്തൻമാരും പങ്കുകൊണ്ടു.

രാവിലെ എഴുമണിക്ക് പുന:പ്രതിഷ്ഠ ചടങ്ങ് വിശേഷ പൂജയോടും ഘോഷയാത്രയോട് കൂടിയും നടന്നു. തുടർന്ന് സുധീഷ് രാമനും സംഘവും അവതരിപ്പിച്ച ഭജന, വിദ്വാൻ ഗുരുരാജ് ബാഗ്ലൂർ അവതരിപ്പിച്ച ഭജന, വടകര സപ്തസ്വരയുടെ സംഗീതർച്ചന, വിവിധ കലാപരിപാടികൾ, പൊതുസമ്മേളനം എന്നിവനടന്നു. ശ്രീമദ് സ്വാമി തത്ത്വവിദാനന്ദജിയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ സ്വാമി സ്വപ്രഭാനന്ദജി (രാമകൃഷ്ണ മിഷൻ തിരുവനന്തപുരം), കൊയിലാണ്ടി രാമകൃഷ്ണ മഠം മഠാധിപതി സ്വാമി സുന്ദരാനന്ദജി , ഹരിപ്പാട് രാമകൃഷ്ണ മഠം മഠാധിപതി സ്വാമി വീരഭദ്രാനന്ദജി, കോഴിക്കോട് രാമകൃഷ്ണ മിഷൻ മഠാധിപതി സ്വാമി നരസിംഹാനന്ദജി, രാമകൃഷ്ണ മിഷൻ ആചാര്യൻ സ്വാമി വാനിശാനന്ദജി, പ്രബുദ്ധ കേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദജി, എന്നിവരുടെ പ്രഭാഷണവും തുടർന്ന് സന്ധ്യാ ആരതിയും നടന്നു.

Comments

COMMENTS

error: Content is protected !!