KOYILANDILOCAL NEWS
കൊയിലാണ്ടി സേവാഭാരതിക്ക് മംഗല്യ നിധി സമര്‍പ്പിച്ചു
കൊയിലാണ്ടി:അരിക്കുളം ഊരള്ളൂര്‍ ചാലില്‍ പ്രേമന്‍ എന്നവരുടെ മകന്‍ മിഥുനും പള്ളിക്കര ഉപാസനയില്‍ ഉപേന്ദ്രന്റെ (ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ ഉപാദ്ധ്യക്ഷന്‍) മകള്‍ അഭിരാമിയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് കൊയിലാണ്ടി സേവാഭാരതിക്ക് മംഗല്യ നിധി സമര്‍പ്പിച്ചു.
ചാലില്‍ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ കൊയിലാണ്ടി സേവാഭാരതി സെക്രട്ടറി രജി.കെ.എം നിധി ഏറ്റുവാങ്ങി. പെരുവട്ടൂര്‍ മനോജ് നിവാസില്‍ (പീച്ചാരി) വെച്ച് നടന്ന ചടങ്ങില്‍ വധു അഭിരാമിയില്‍ നിന്ന് സേവാഭാരതി വൈസ് പ്രസിഡണ്ട് കെ.കെ മുരളിയും നിധി ഏറ്റുവാങ്ങി.
അച്ചുതന്‍ ഒറ്റക്കണ്ടം, കിഷോര്‍കുമാര്‍ ,മോഹനന്‍ കല്ലേരി, സജിത്ത് ഉണ്ണിക്കൃഷ്ണന്‍ മുത്താമ്പി, ഷാജി, ശ്രീശന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments