KERALA
നെടുങ്കണ്ടം കസ്റ്റഡി മരണം; സാമ്പത്തിക തട്ടിപ്പ് തടയുന്നതിലും പൊലീസിന് വന്‍ വീഴ്ച

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍, സാമ്പത്തിക തട്ടിപ്പ് തടയുന്നതിലും പൊലീസിന് വന്‍ വീഴ്ച. ഹരിതാ ഫിനാന്‍സിന്റെ വായ്പ സാമ്പത്തിക തട്ടിപ്പാണെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ലോക്കല്‍ പോലീസ് പൂഴ്ത്തിവച്ചു. റിപ്പോര്‍ട്ട് അവഗണിച്ചത് ഹൈറേഞ്ചിലെ ഒരു എഎസ്‌ഐക്കു വേണ്ടി. ഇദ്ദേഹത്തിനും ഹരിതാ ഫിനാന്‍സില്‍ പങ്കെന്ന് സൂചന ലഭിച്ചു.
സ്ഥാപനത്തില്‍ നിന്ന് ഇദ്ദേഹം പണം കൈപ്പറ്റി. ഇതും ക്രൈംബ്രാഞ്ച് അന്വേഷിക്കും. അതിനിടെ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യത്തിന്മേല്‍ ക്രൈംബ്രാഞ്ച് എസ്പിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉള്‍പ്പെടെ ഇദ്ദേഹത്തിന് എതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കത്ത് നല്‍കിയത്.
Comments