ഡ്രോപ്പ് ഇൻ സെന്റർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ കുത്തിവെപ്പിലൂടെ ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ HIV/AIDS തടയുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിച്ചു വരുന്ന OISCA-IDU സുരക്ഷ പ്രൊജക്റ്റിന്റെ പുതിയ ഡ്രോപ്പ് ഇൻ സെന്റർ (DIC) ബഹുമാനപ്പെട്ട OISCA IDU സുരക്ഷ പ്രൊജക്റ്റ് ഡയറക്ടർ ശ്രീ. അരവിന്ദ ബാബു അവർകളുടെ അധ്യക്ഷതയിൽ ബഹു. കൊയിലാണ്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ TB & AIDS നിയന്ത്രണ ഓഫീസർ ഡോ. പി. പി പ്രമോദ് കുമാർ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. ചടങ്ങിന് കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷീല ഗോപാലകൃഷ്ണൻ, OISCA കൊയിലാണ്ടി ചാപ്റ്റർ സെക്രട്ടറി ശ്രീ. രാമദാസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. OISCA-IDU സുരക്ഷ പ്രൊജക്റ്റ് മാനേജർ ശ്രീ. നിഖിൻ ചന്ദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഓയിസ്ക IDU സുരക്ഷ പ്രൊജക്റ്റ് എം.ഇ.എ ഓഫീസർ ശ്രീ. അശ്വിൻ അശോക് നന്ദി പറയുകയും ചെയ്തു.