പതിനൊന്നാമത് സഹകരണ സ്കൂൾ ബസാറിന് തുടക്കമായി

കൊയിലാണ്ടി പോലീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള സഹകരണ സ്കൂൾ ബസാർ ഇന്ന് പ്രവർത്തനം ആരംഭിച്ചു .പൊതു വിപണിയെക്കാളും 50 % വരെ വിലക്കുറവിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ ലഭ്യമാക്കുന്നതിന് വിപുലമായ രീതിയിലാണ് സ്കൂൾ ബസാർ സംഘാടകർ ഒരുക്കിയിട്ടുള്ളത് .പ്രമുഖ ബ്രാൻഡുകളായ classmates, Camlin,paper grid , Triveni,CVK, Apsara എന്നീ കമ്പനികളുടെ നോട്ട് പുസ്തകങ്ങളും american tourister, Safari,scoobeeday ,odyssia ,Gimi , sona, Dezire എന്നീ ബ്രാൻഡുകളുടെ ബാഗുകളും popy, Dinesh, John’s, Sun എന്നീ കമ്പനികളുടെ കുടകളും സ്കൂൾബസാറിൽ ലഭ്യമാണ് .ജൂൺ രണ്ടാം വാരം വരെ പ്രവർത്തിക്കുന്ന സ്കൂൾ ബസാറിന്റെ സേവനം പൊതു ജനങ്ങൾക്കും ലഭ്യമാണ്

Comments

COMMENTS

error: Content is protected !!