കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സാമൂഹ്യ ദ്രോഹികൾ മാലിന്യങ്ങൾ തളളിയതിൽ കായികതാരങ്ങള്‍ പ്രതിഷേധിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സാമുഹ്യ ദ്രോഹികൾ മാലിന്യങ്ങൾ തളളിയതിൽ കായിക താരങ്ങളും പ്രതിഷേധിച്ചു. കോഴിക്കോട് ജില്ലാ സ്പോർട് കൗൺസിലിൻ്റെ കീഴിലെ സ്റ്റേഡിയത്തിലാണ് ഇന്ന് ഉച്ചയോടെ കല്ലൂ കുപ്പിച്ചിലും മെഡിക്കൽ വെയിസ്റ്റുകളുമാണ് തള്ളിയത്.

ഇവര്‍ക്കെതിരെ കൗൺസിൽ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരിശീലകർക്കൊപ്പം കായിക താരങ്ങളും പ്രതിഷേധിച്ചു. മുൻ കായിക അധ്യാപകൻ ജോതികുമാർ, എൻ കെ പ്രവീൺദാസ്, എം.കെ. വിപിൻ, എം.കെ റഷിദ് എന്നിവർ സംസാരിച്ചു. നഗരസഭ മാലിന്യങ്ങൾ തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നു ആവിശ്യപ്പെട്ടു.

Comments

COMMENTS

error: Content is protected !!