കൊയിലാണ്ടി ഹാര്‍ബര്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു,പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ്
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബര്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശിച്ചു. കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ വി.പി.ഇബ്രാഹിംകുട്ടി,മല്‍സ്യ തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി കലക്ടര്‍ ഹാര്‍ബറിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.ഹാര്‍ബറുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട വിഷയങ്ങള്‍ കൗണ്‍സിലറും മല്‍സ്യ തൊഴിലാളികളും കലക്ടറുടെ ശ്രദ്ദയില്‍പ്പെടുത്തി. ഹാര്‍ബറിന്റെ അകത്ത് കെട്ടി കിടക്കുന്ന മലിനജലവും മറ്റ് മാലിന്യങ്ങളും ശാസ്ത്രീയമായ രീതിയില്‍ ഓവുചാല്‍ നിര്‍മ്മിച്ച് നീക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
ഹാര്‍ബറിന്റെ വടക്ക് ഭാഗത്ത് ഒരു ജെട്ടി കൂടി നിര്‍മ്മിക്കണം.തൊഴിലാളികള്‍ക്ക് വിശ്രമ കേന്ദ്രവും തൊഴില്‍ ചെയ്യാനുള്ള പ്രത്യേക സ്ഥലവും അനുവദിക്കണം.ഹാര്‍ബര്‍ എബിനിയറിങ്ങ് ഓഫീസ് നിര്‍ത്തല്‍ ചെയ്യാനുളള സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണമെനന്ും കൗണ്‍സിലവര്‍ വി.പി.ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു. മല്‍സ്യതൊഴിലാളി പ്രതിനിധികളായ യു.കെ. രാജന്‍,പി.പി.മുനീര്‍,പീതംബരന്‍,കെ.ടി.വി ഇസ്മയില്‍ എന്നിവരും ഉണ്ടായിരുന്നു.