KOYILANDILOCAL NEWS
കൊയിലാണ്ടി ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിനു പോയതോണി മറിഞ്ഞു; മൽസ്യതൊഴിലാളികൾ രക്ഷപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിനു പോയതോണി മറിഞ്ഞ് മൽസ്യതൊഴിലാളികൾ രക്ഷപ്പെട്ടു. കൊല്ലം ബീച്ചിലെഅരയൻ്റെ പറമ്പിൽ സുരേന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ എന്ന തോണിയാണ് തകർന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിനായി പോകവെ കടൽക്ഷോഭത്തിൽ തിരയിൽപ്പെട്ട് തോണി മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന മൂന്നു പേരും അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തോണിപൂർണ്ണമായും തകർന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു അപകടത്തിൽപ്പെട്ടതോണി മറ്റ് മൽസ്യതൊഴിലാളികൾ കരയിലെത്തിച്ചു.
Comments