കൊല്ലം മാര്‍ക്കറ്റിന് ശിലാസ്ഥാപനം

 

കൊയിലാണ്ടി: നഗരസഭയിലെ കൊല്ലം അങ്ങാടിയില്‍ പുതുതായി നിര്‍മ്മിക്കുന്ന മാര്‍ക്കറ്റിന് ശിലാസ്ഥാപനം നടത്തി. ചരിത്രം ഉറങ്ങിക്കിടക്കുന്ന പഴയ പന്തലായനി കൊല്ലത്ത് നഗരസഭയും സംസ്ഥാന സര്‍ക്കാരും യോജിച്ച് അഞ്ച് കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയില്‍ പണിയുന്ന മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് മന്ത്രി എ.കെ.ശശീന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍, ഉപാധ്യക്ഷ വി.കെ.പത്മിനി, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എന്‍.കെ.ഭാസ്‌കരന്‍, വി.കെ.അജിത, ദിവ്യസെല്‍വരാജ്, നഗരസഭാംഗങ്ങളായ എം.സുരേന്ദ്രന്‍, വി.പി.ഇബ്രാഹിംകുട്ടി, കെ.വി.സുരേഷ്, കെ.ടി.സുമ, മുന്‍ വൈസ്ചെയര്‍മാന്‍ ടി.കെ.ചന്ദ്രന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായകെ.കെ.മുഹമ്മദ്, വി.വി.സുധാകരന്‍, ഇ.കെ.അജിത, ഇ.എസ്.രാജന്‍, കബീര്‍ സലാല, ടി.കെ.രാധാകൃഷ്ണന്‍, സുധാകരന്‍ സുകന്യ, എം.പത്മനാഭന്‍, നഗസഭ സൂപ്രണ്ട് എ.എം. അനില്‍ കുമരാര്‍ എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!