കൊയിലാണ്ടി ഹാർബർ എഞ്ചിനിയറിംഗ് സബ്ബ് ഡിവിഷൻ ഓഫീസ് മാറ്റുന്നതിനെതിരെ മുസ്ലിം ലീഗ് ഹാർബർ എഞ്ചിനിയറിംഗ് ഓഫീസ് ധർണ്ണ നടത്തി
കൊയിലാണ്ടി: തീരദേശമേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർവ്വഹണം നടത്തുന്ന കൊയിലാണ്ടി ഹാർബർ എഞ്ചിനിയറിംഗ് സബ്ബ് ഡിവിഷൻ ഓഫീസ് മാറ്റാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും തീരദേശത്തെ പൊട്ടിപൊളിഞ്ഞ റോഡുകൾ യു.സി.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും പ്പെട്ടന്ന് പുനർനിർമ്മിക്കണമെന്നും തീരദേശ ഹൈവേ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാർബർ എഞ്ചിനിയറിംഗ് സബ്ബ് ഡിവിഷൻ ഓഫീസ് ധർണ്ണ നടത്തി.ധർണ്ണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.കോടികൾ ചിലവഴിച്ച് നിർമ്മിച്ച കൊയിലാണ്ടി ഹാർബറിൻ്റെ വികസനം പൂർത്തിയാകാൻ സബ്ബ് ഡിവിഷൻ ഓഫീസ് കൊയിലാണ്ടിയിൽ നിലനിർത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് അദ്ധേഹം പറഞ്ഞു.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം.നജീബ് അദ്ധ്യക്ഷനായി.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കുഞ്ഞഹമ്മദ്, ഫാസിൽ നടേരി, വി.വി. ഫക്രുദ്ധീൻ, ബാസിത്ത് മിന്നത്ത്, വി.വി.നൗഫൽ സംസാരിച്ചു.
മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി എം.അഷറഫ് സ്വാഗതവും ട്രഷറർ എൻ.കെ.അസീസ് നന്ദിയും പറഞ്ഞു.
ധർണ്ണയ്ക്ക് വി.എം.ബഷീർ, ടി.വി.ഇസ്മയിൽ, ടി.കെ.ഇബ്രാഹിം, പി.പി.യൂസഫ്, സി.കെ.മുഹമ്മദലി, റഊഫ് നടേരി, എൻ.എൻ.സലീം, പി.പി.ഹാഷിം, സലാം ഓടക്കൽ, കെ.കെ.അബ്ദുൾ ഖാദർ, ടി.പി. അബ്ദുൾ ഖാദർ, കെ.ടി.വി.റഹ്മത്ത് നേതൃത്വം നൽകി.