CALICUTDISTRICT NEWS

ജനിതകമാറ്റം വന്ന വൈറസ്‌: പ്രായം കൂടിയവരും മറ്റ്‌ അസുഖങ്ങൾ ഉള്ളവരും കൂടുതൽ ശ്രദ്ധിക്കണം ‐ മന്ത്രി ശൈലജ

കോഴിക്കോട്: ബ്രിട്ടനിൽ പടരുന്ന വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസ്‌ ഇന്ത്യയിലും സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രായം കൂടിയവരും മറ്റ്‌ രോഗങ്ങൾ ഉള്ളവരും കൂടുതൽ ജാഗ്രതപാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനിതക മാറ്റം വന്ന വൈറസിനെ    ഭയന്നിരിക്കേണ്ട സാഹചര്യമില്ല. നല്ല കരുതൽ എടുത്താൽ മതി. ആരോഗ്യ വകുപ്പിന്റെ  നിർദ്ദേശങ്ങൾ  പാലിക്കുകയും വേണം.

പുതിയ വൈറസ്‌ മരണനിരക്കിൽ വർദ്ധനയുണ്ടാക്കുമോയെന്ന്‌ ഇപ്പോൾ പറയുന്നില്ല. അതേ കുറിച്ചുള്ള പഠനങ്ങൾ നടക്കുകയാണ്‌. വിമാനത്താവളങ്ങളിൽ പ്രത്യേക നിയന്ത്രണമേർപ്പെടുത്താൻ  സംസ്‌ഥാനത്തിനാകില്ല. അത്‌ കേന്ദ്ര സർക്കാരാണ്‌ നടപ്പാക്കേണ്ടത്‌.

വിമാനത്തവളങ്ങളിൽ വന്നെത്തുന്നവരെ സ്‌ക്രീൻ ചെയ്യുന്നതിനായി കൂടുതൽ ടീമിനെ നിയോഗിക്കുമെന്നും അത്തരം രാജ്യങ്ങളിൽ നിന്ന്‌ വരുന്നവരുടെ ക്വാറന്റീൻ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ ജാഗ്രത പുലർത്തുമെന്നും മന്ത്രി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button