വയനാട്ടിൽ ഓടികൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു

വയനാട് ഓടികൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു . ദേശീയപാത 766 ൽ നായ്ക്കട്ടി കല്ലൂർ 66 ൽ പതിനൊന്ന് മണിക്കാണ് സംഭവം .ബൈക്ക് പൂർണമായും കത്തി നശിച്ചു. ബീനാച്ചി സ്വദേശി അൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത് . കർണാടകയിൽ നിന്ന് ബത്തേരിയിലേക്ക് വരുന്നതിനിടെ കല്ലൂർ 66 ൽ എത്തിയപ്പോർ തീ പടരുന്നത്  കണ്ട് അൻസാദ് പാതയോരത്ത് ബൈക്ക് നിർത്തി മാറിയതിനാൽ പരിക്കില്ലാതെ രക്ഷപെട്ടു . തുടർന്ന് ബത്തേരിയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Comments

COMMENTS

error: Content is protected !!