LOCAL NEWS
കൊയി ലാണ്ടി വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തുകയും മോഷണം നടത്തുകയും ചെയ്ത പ്രതിക്ക് 7 വർഷം കഠിന തടവ്
വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തുകയും മോഷണം നടത്തുകയും ചെയ്ത പ്രതിക്ക് 7 വർഷം കഠിന തടവും, ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും
കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി ആണ് കണ്ണൂർ പാറാട് സ്വദേശി മുക്കത്ത് വീട്ടിൽ മുഹമ്മദ് അജ്മൽ (28) നു ശിക്ഷ വിധിച്ചത്.
2018 ൽ ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്, പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തുകയും വനിത ബഹളം വച്ചപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ മോഷണം നടത്തി കടന്നു കളയുകയു ആയിരുന്നു. രണ്ടു ദിവസത്തിനു ശേഷം തലശ്ശേരി വച്ചു ഒരു യുവതിയുടെ മാല പിടിച്ചു പറിക്കുമ്പോൾ ആണ് പ്രതി പിടിയിൽ ആവുന്നത്..
കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ കെ അന്വേഷിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെതിൻ ഹാജരായി
Comments