KOYILANDILOCAL NEWS
കൊരയങ്ങാട് കലാക്ഷേത്രം വീണ്ടും സജീവമാകുന്നു
കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രം വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഏപ്രില്‍ 10 ന് ചിത്രരചനാ ക്ലാസുകൾ ആണ് ആരംഭിക്കുക. തുടർന്ന് മറ്റ് ക്ലാസുകൾ ആരംഭിക്കും.പ്രശസ്ത ചിത്രകാരൻ സായിപ്രസാദ് ചിത്രകൂടമാണ് ഇവിടെ ചിത്രരചനാ അദ്ധ്യാപകനായി പ്രവർത്തിക്കുന്നത്.കോവിഡിനെ തുടർന്ന് കലാക്ഷേത്രത്തിൻ്റെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പിൻവലിച്ചതിനെ തുടർന്നാണ് കലാക്ഷേത്രം വീണ്ടും സജീവമാകുന്നത്.
Comments