കൊരയങ്ങാട് താലപ്പൊലി മഹോത്സവം ജനു 28 ന് ആരംഭിക്കും

കൊയിലാണ്ടി: പ്രസിദ്ധ ക്ഷേത്രമായ കൊരയങ്ങാട് തെരു ശ്രീഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് തിയ്യതി കുറിച്ചു. ജനുവരി 28ന് ആരംഭിച്ച്  ഫിബ്രവരി 4 ന് സമാപിക്കും. ഫിബ്രവരി 1ന് ചെറിയ വിളക്ക്, 2 ന് വലിയ വിളക്ക് 3 ന് താലപ്പൊലിയും 4 ന് കുളിച്ചാറോട്ടു കൂടി ഉൽസവം സമാപിക്കും. ഞായറാഴ്ച കാലത്ത് ഗണപതിക്ഷേത്രത്തിലെ വലിയ കാരണവർ സ്ഥാനത്ത് ആചാര വിധി പ്രകാരം നടന്ന തിയ്യതി കുറിക്കൽ ചടങ്ങിന് ക്ഷേത്ര സ്ഥാനീയർ, ക്ഷേത്ര ഉൽസവാഘോഷ കമ്മിറ്റി ഭാരവാഹികൾ, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും, നിരവധി ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ മുചുകുന്ന് പുരുഷോത്തമ പണിക്കരാണ് വിധി പ്രകാരം തിയ്യതി കുറിച്ചത്.

Comments

COMMENTS

error: Content is protected !!