KOYILANDILOCAL NEWS
കൊറോണ എം.എൽ.എ അവലോകന യോഗം നടത്തി

കൊറോണ പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്തും
കൊയിലാണ്ടി: തിരുവങ്ങൂർ സി.എച്ച്.സി.യിൽ കൊറോണ രോഗ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട അവലോകന യോഗം നടന്നു. വിദേശത്ത് നിന്നും വന്നവരെ നിരീക്ഷിക്കുന്ന നടപടികൾ കൂടുതൽ ജാഗ്രത്തായി മുന്നോട്ടു കൊണ്ടുപോകാനും കൂടുതൽ ആളുകൾ ഒത്തുചേരുന്ന ഉത്സവങ്ങൾ, വിവാഹങ്ങൾ എന്നിവ ചടങ്ങുകൾ മാത്രമാക്കി ചുരുക്കി നടത്താൻ നടപടികൾ സ്വീകരിക്കാനും ധാരണയായി. ബ്രേക്ക് ത്രൂ ചെയിൻ കാമ്പയിൻ വിപുലപ്പെടുത്തും. അണുനാശിനിയുടെ ഉപയോഗം എല്ലായിടങ്ങളിലേക്കും വ്യാപിപ്പിക്കും. യോഗത്തിൽ കെ.ദാസൻ എം.എൽ.എ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.മോഹൻദാസ്, മെഡിക്കൽ ഓഫീസർമാരായ ഡോ. അനി, ഡോ. ഷബ്ന എന്നിവർ പങ്കെടുത്തു.
Comments