പയ്യോളി ടൗണിനടുത്ത റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിതട്ടി യുവതി മരിച്ചു

പയ്യോളി ടൗണിനടുത്ത റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടിതട്ടി യുവതി മരിച്ചു. പയ്യോളി ശ്രീനിലയത്തില്‍ ഗായത്രി (32)യാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് വയസ്സുള്ള മകള്‍ അരോഹിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് കൈക്കാണ് പരിക്ക്.

 

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസാണ് തട്ടിയത്. ഭര്‍ത്താവ് ഇരിങ്ങത്ത് ആശാരികണ്ടി സനീഷ് (മണിയൂര്‍ എന്‍ജിനിയറിങ് കോളേജ്). അച്ഛന്‍ ശ്രീധരന്‍. അമ്മ സരോജിനി. സഹോദരി അഞ്ജലി (പയ്യോളി സഹകരണബാങ്ക്).
Comments
error: Content is protected !!