CALICUTDISTRICT NEWS
കൊറോണ: ജില്ലയിൽ പുതിയതായി 11 പേർ കൂടി നിരീക്ഷണത്തിൽ
കൊറോണ രോഗമായി ബന്ധപ്പെട്ട് ജില്ലയിൽ പുതിയതായി 11 പേർ കൂടി നിരീക്ഷണത്തിൽ ആണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ.വി അറിയിച്ചു. ഇതോടെ 389 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. ഇതിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പുതിയതായി രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേർ നിരീക്ഷണത്തിലുണ്ട്. രണ്ട് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടെ 24 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. 21 പേരുടെ പരിശോധന ഫലം ലഭിച്ചതിൽ എല്ലാം നെഗറ്റീവ് ആണ്. ബോധവത്ക്കരണ പ്രവർത്തനങ്ങളും ഫോൺ സന്ദേശം മുഖേനയുള്ള കൗൺസിലിങ്ങും ജില്ലയിൽ തുടരുന്നതായി ഡി.എം.ഒ അറിയിച്ചു.
Comments