KOYILANDILOCAL NEWS
കൊറോണ ദമ്പതികളെ മടക്കി
കൊയിലാണ്ടി: വിദേശത്തു നിന്നും എത്തി ജ്വല്ലറിയിൽ വന്ന ദമ്പതികളെ മുൻസിപ്പൽ റാപ്പിഡ് റസ്പോൺസ് ടീം മടക്കി അയച്ചു.മാർച്ച് 14 ന് കുവൈത്തിൽ നിന്നെത്തിയ ദമ്പതികളെയാണ് റാപ്പിഡ് ടീം കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞയച്ചത്. പൊതുജനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ടീം എത്തിയത്.14 ദിവസം വീട്ടിൽ കഴിയാനും, മറ്റുള്ളവരിൽ നിന്നും വിട്ടു നിൽക്കാനും ദമ്പതികളോടാവശ്യപ്പെട്ടു ആവശ്യമായ സഹായങ്ങൾ തങ്ങളോടാവശ്യപ്പെടാനും അഭ്യർത്ഥിച്ചു.എച്ച്.ഐ.കെ.പി. രമേശൻ, ജെ.എച്ച്.ഐ. ടി.കെ.ഷീബ. തുടങ്ങിയവരാണ് ജ്വല്ലറിയിലെത്തി ദമ്പതികളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയത്. ജ്വല്ലറി ഉടമയോടും കാര്യങ്ങൾ വിശദീകരിച്ചു.
Comments