SPECIAL
കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് (Home Isolation) വിടുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.
രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
രോഗിയെ സ്പര്‍ശിച്ചതിനുശേഷവും രോഗിയുടെ മുറിയില്‍ കയറിയതിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ചു കഴുക്കുക.
കൈകള്‍ തുടയ്ക്കുവാനായി ടവല്‍/തുണികൊണ്ടുള്ള ടവല്‍ ഉപയോഗിക്കുക.
ഉപയോഗിച്ച മാസ്‌കുകള്‍/ടവലുകള്‍ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ രോഗലക്ഷണമുള്ളവര്‍ കഴിയേണ്ടതാണ്.
പാത്രങ്ങള്‍, ബെഡ് ഷീറ്റ്, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.
തോര്‍ത്ത്, വസ്ത്രങ്ങള്‍ മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടിസ്പൂണ്‍ ബ്ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.
ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല/തോര്‍ത്ത്/തുണി കൊണ്ട് വായും മൂക്കും മറയ്ക്കേണ്ടതും പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
സന്ദര്‍ശകരെ ഒരുകാരണവശാവും അനുവദിക്കാതിരിക്കുക.
നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം, തുടങ്ങിയവയും ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ച് വ്യത്തിയാക്കുക.
വായുജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ മാസ്‌ക് ഉപയോഗിക്കുന്ന വിധം
രോഗലക്ഷണം ഉള്ളവരും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങി വന്നവരും ഇത്തരത്തില്‍ ഉള്ളവരെ പരിചരിക്കുന്നവരും മാസ്‌കുകള്‍ ധരിക്കുന്നതാണ് ഉത്തമം. മാസ്‌ക് ധരിക്കുമ്പോള്‍ മൂക്കിനു മുകളിലും താടിക്കു താഴ് ഭാഗത്തിലും എത്തുന്ന തരത്തില്‍, ആദ്യം മുകള്‍ ഭാഗത്തെ കെട്ടും (ചെവിക്കു മുകളില്‍) രണ്ടാമത് താഴ് ഭാഗത്തെ (ചെവിക്കു താഴെ കൂടി കഴുത്തിന് പുറകില്‍) കെട്ടും ഇടുക. മിക്കവാറും മാസ്‌കകളില്‍ നിറം ഉള്ള ഭാഗം പുറത്തേക്കും വെളുത്ത നിറത്തിലുള്ള ഭാഗം മുഖത്തോട് ചേര്‍ന്നും ഇരിക്കുന്ന രീതിയിലും ള്ളതാകും. ഇത് ശ്രദ്ധിച്ച് വേണം മാസ്‌ക് ധരിക്കാന്‍.
മാസ്‌ക് ധരിച്ച ശേഷം മാസ്‌കിന്റെ മുന്‍വശങ്ങളില്‍ തൊടാന്‍ പാടുള്ളതല്ല. മാസ്‌ക് ധരിച്ച ശേഷം മൂക്കിനു മുകളില്‍ വരുന്ന ഭാഗം ചേര്‍ത്ത് വയ്ക്കണം. നനവ് ഉണ്ടായാലോ, മാസ്‌ക് വൃത്തിഹീനം എന്ന് തോന്നിയാലോ ഉടന്‍ തന്നെ മാറ്റാന്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും കെട്ടിയിരിക്കുന്ന മാസ്‌ക് കഴുത്തിലേക്ക് താഴ്ത്തുകയോ മൂക്കിനു താഴെ വച്ച് കെട്ടുകയോ ചെയ്യരുത്. മാസ്‌ക് ധരിച്ചു തുടങ്ങുന്നതിനു മുന്‍പ് തന്നെ മാസ്‌കിനു കേടുപാടുകള്‍ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തണം.
മാസ്‌ക് അഴിച്ചു മാറ്റുമ്പോള്‍ ആദ്യം താഴ് ഭാഗത്ത് കെട്ടും പിന്നീട് മുകള്‍ ഭാഗത്ത് കെട്ടും അഴിച്ച ശേഷം മാസ്‌കിന്റെ മുന്‍വശത്ത് സ്പര്‍ശിക്കാതെയും നമ്മുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെയും സൂക്ഷിക്കുക. ഉപയോഗിച്ച മാസ്റ്റകള്‍ അലക്ഷ്യമായി വലിച്ചെറിയാതെ കത്തിച്ചു കളയുകയോ ബ്ലീച്ചിംഗ് ലായനിയില്‍ ഇട്ടു അണുവിമുക്തമാക്കി കുഴിച്ചു മൂടുകയോ ചെയ്യുക. മാസ്‌ക് ധരിക്കുന്നതിനു മുന്‍പും, മാസ്‌ക് അഴിച്ചു മാറ്റിയ ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
Comments