KERALA
കൊറോണ വൈറസ് ബാധ : ആശങ്കയില്ല, 1999 പേർ നിരീക്ഷണത്തിൽ, സാമ്പിൾ പരിശോധന ഇന്നുമുതൽ ആലപ്പുഴയിൽ
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1999 പേർ നിരീക്ഷണത്തിലുണ്ട്. 1924 പേർ വീടുകളിലും 75 പേർ ആശുപത്രിയിലും. 104 സാമ്പിളും രണ്ട് പുനഃപരിശോധനാ സാമ്പിളും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്‌ക്ക് അയച്ചു. ഇതിൽ 36 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. തൃശൂരിൽ 22, ആലപ്പുഴ, എറണാകുളം ഒമ്പത്, മലപ്പുറം എട്ട്, കോഴിക്കോട് ഏഴ്, തിരുവനന്തപുരം, കൊല്ലം ആറ്, പാലക്കാട് നാല്, പത്തനംതിട്ട രണ്ട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരോരുത്തരും ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഞായറാഴ്‌ച 12 പേരെ വിവിധ ജില്ലകളിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാമ്പിൾ പരിശോധന ഇന്നുമുതൽ ആലപ്പുഴയിൽ
ആലപ്പുഴ മെഡിക്കൽ കോളേജിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ തിങ്കളാഴ്‌ച മുതൽ കൊറോണ വൈറസ് സാമ്പിൾ പരിശോധന ആരംഭിക്കും. ഇതുവരെ പുണെയിലായിരുന്നു പരിശോധന. ഇതോടെ ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാകും.
ആലപ്പുഴ മെഡിക്കൽ കോളേജിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ തിങ്കളാഴ്‌ച മുതൽ കൊറോണ വൈറസ് സാമ്പിൾ പരിശോധന ആരംഭിക്കും. ഇതുവരെ പുണെയിലായിരുന്നു പരിശോധന. ഇതോടെ ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാകും.
ആലപ്പുഴയിലേക്ക് ഉപകരണങ്ങളും കിറ്റും കഴിഞ്ഞദിവസം എത്തിച്ചു. തുടർന്ന് അനുമതിക്കായി കേന്ദ്രത്തോട് അഭ്യർഥിച്ചു. ഞായറാഴ്‌ചയാണ് അനുമതി ലഭിച്ചത്. നേരത്തെ നിപാ വൈറസ് പരിശോധനയും ഇവിടെ നടത്തിയിരുന്നു. എറണാകുളത്ത് നിപാ സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുടെ ഫലം ആറുമണിക്കൂറിനുള്ളിൽ ആലപ്പുഴ ഇൻസ്‌റ്റിറ്റ്യൂട്ട് നൽകി.
Comments