അധ്യായനം ജൂൺ ഒന്നിന് തന്നെ തുടങ്ങും

സംസ്ഥാനത്ത് സ്കൂളുകളിലെ അധ്യായനം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. പ്രവേശനോത്സവം വെര്‍ച്വലായി നടത്തും. ക്ലാസുകള്‍ ഓണ്‍ലൈന്‍ തന്നെയാവും. ര വെർച്ചൽ പ്രവേശനോത്സവം ജൂൺ ഒന്നിന്‌  രാവിലെ 9.30ന് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സ്‌കൂള്‍തലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അന്ന്‌  11ന്‌ ആയിരിക്കും.
വിക്‌ടേഴ്‌സ്‌ ചാനലിൽ കഴിഞ്ഞ വര്‍ഷത്തെ ക്ലാസുകള്‍ ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തും. വിക്ടേഴ്സ് ചാനൽ വഴി പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കും.  കഴിഞ്ഞ വര്‍ഷത്തെ പാഠഭാഗങ്ങള്‍ ബന്ധിപ്പിച്ച് ബ്രിഡ്ജ് ക്‌ളാസുകളും റിവിഷനുമുണ്ടാകും. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായുളള സംവാദന ക്‌ളാസുകള്‍ പിന്നീടാകും നടത്തുക.

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്സി മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ 19 വരെ നടക്കും. എസ്എസ്എല്‍സി പ്രാക്റ്റിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ. പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. പ്ലസ് ടു ക്ലാസുകൾ ജൂൺ രണ്ടാം വാരം തുടങ്ങും.

 

Comments

COMMENTS

error: Content is protected !!