കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളെ സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളെ സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊപോലീസ് മേധാവി പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തില്‍ എസ്എച്ച്ഒ ഉള്‍പ്പടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എസ്എച്ച്ഒ വിനോദ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ്, സിവില്‍ പൊലീസ് ഓഫീസര്‍ മണികണ്ഠന്‍പിള്ള എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വിനോദ് ഒഴികെയുള്ളവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി വിനോദിനോട് സ്റ്റേഷന്‍ ചുമതലകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐജി നിര്‍ദേശശിക്കുകയായിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി.
പൊലീസ് സ്റ്റേഷനില്‍ വെച്ച് സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എംഡിഎംഎ കേസ് പ്രതികളെ കാണാന്‍ വന്ന സൈനികനും സഹോദരനുമാണ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ഇവര്‍ പൊലീസിനെ ആക്രമിച്ചെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും കേസ് വ്യാജമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്.