കർഷകർക്ക്‌ അയ്യായിരം രൂപ വരെ പെൻഷൻ ഉറപ്പാക്കാൻ കർഷക ക്ഷേമനിധി ബോർഡ്‌

കർഷകർക്ക് വേണ്ടി പുതിയ പ്രവർത്തനങ്ങളുമായി കർഷക ക്ഷേമനിധി ബോർഡ്‌. കർഷകർക്ക്‌ അയ്യായിരം രൂപ വരെ പെൻഷൻ ഉറപ്പാക്കാനുള്ള പ്രവർത്തനത്തിനാണ് കർഷക ക്ഷേമനിധി ബോർഡ്‌ തയ്യാറെടുക്കുന്നത്. ഒരു വർഷത്തിനകം 5 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് കൃഷിവകുപ്പ്  ആലോചിക്കുന്നത്. ഇതിനായി അക്ഷയ സെന്റർ വഴി പ്രത്യേക ക്യാമ്പ്‌ സംഘടിപ്പിച്ച്‌ രജിസ്‌ട്രേഷൻ ഊർജിതമാക്കും.

കർഷകർക്ക്‌ 100 രൂപമുതൽ നിധിയിലേക്ക്‌ അംശാദായം അടയ്‌ക്കാം. ഉയർന്ന നിരക്കിന്‌ പരിധി നിശ്‌ചയിച്ചിട്ടില്ല. സർക്കാർ വിഹിതം പരമാവധി 250 രൂപ വരെയായിരിക്കും. അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്‌ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശികയില്ലാതെ 60 വയസ്സ്‌ പൂർത്തീകരിക്കുകയും ചെയ്‌ത കർഷകന്‌ കാലാകാലങ്ങളിൽ നിശ്‌ചയിക്കുന്ന തുക പ്രതിമാസ പെൻഷൻ ലഭിക്കും. പെൻഷൻ തുക കാലാകാലങ്ങളിൽ ഗസറ്റ്‌ വിജ്ഞാപനം വഴി പുതുക്കി നിശ്‌ചയിക്കും.

അഞ്ചു സെന്റ്‌ മുതൽ 15 ഏക്കർവരെ കൃഷി ഭൂമിയുള്ളവരും കുറഞ്ഞത്‌ മൂന്നുവർഷമെങ്കിലും കൃഷി–- അനുബന്ധ പ്രവർത്തനങ്ങൾ ഉപജീവനമാക്കിയ  18 വയസ്സ്‌ പൂർത്തിയായ കർഷകർക്ക്‌ അംഗത്വമെടുക്കാം. 56 മുതൽ 65 വയസ്സുവരെയുള്ളവർക്കും ഒരുവർഷത്തിനകം അംഗത്വമെടുക്കാം. വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയിൽ കൂടാൻ പാടില്ല. ഏഴര ഏക്കറിൽ കൂടുതൽ തോട്ടവിള ഭൂമി കൈവശമുള്ളവർ അർഹരല്ല.

Comments
error: Content is protected !!