കൊല്ലം ചവറയില്‍ ഇരുപത്തിയൊന്നുകാരന്‍ ആത്മഹത്യ ചെയ്തത് പൊലീസ് പീഡനം മൂലമാണെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കള്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു
കൊല്ലം ചവറയില്‍ ഇരുപത്തിയൊന്നുകാരന്‍ ആത്മഹത്യ ചെയ്തത് പൊലീസ് പീഡനം മൂലമാണെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കള്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും എന്ന് ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് നേരത്തെയും ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് അശ്വന്തിന്റെ സഹോദരനും പറഞ്ഞു. അശ്വന്തിന്റെ മൃതദേഹവുമായി രണ്ടുമണിക്കൂറോളം ബന്ധുക്കള്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. അതേസമയം യാതൊരു പീഡനവും നടന്നിട്ടില്ല എന്നാണ് ചവറ പോലീസിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കുമെന്ന് ചവറ എം.എല്‍.എ ഡോക്ടര്‍ സുജിത്ത് വിജയന്‍പിള്ള പറഞ്ഞു.
യുവാവ് ആത്മഹത്യ ചെയ്തത് പൊലീസ് പീഡനം മൂലമാണെന്ന് ആരോപണത്തിൽ അഡീഷണൽ കമ്മീഷണറോട് ദക്ഷിണമേഖലാ ഡിഐജി റിപ്പോർട്ട് തേടി.അഡീഷണൽ കമ്മീഷണർ സോണി ഉമ്മൻ കോശി ഇന്ന് ചവറ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും.ചവറ സിഐ വിപിന്റേയും അശ്വന്തിന്റെ സുഹൃത്തുക്കളുടേയും മൊഴിയെടുത്ത ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.