കൊവിഡ് : എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കി

കോഴിക്കോട്:  കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികളുമായി സംസ്ഥാന സർക്കാർ. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കി.

സ്വകാര്യ ചടങ്ങുകൾ കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഔട്ട് ഡോർ പരിപാടികൾക്ക് പരമാവധി 150 പേർക്കും ഇൻഡോർ പരിപാടികൾക്ക് പരമാവധി 75 പേർക്കും പങ്കെടുക്കാം. ഇത് കർശനമായി നടപ്പാക്കാനും ചീഫ് സെക്രട്ടറി നിർദേശം നൽകി.

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് വീണ്ടും പതിനായിരം കടന്നത് വലിയ ആശങ്കകൾക്കാണ് വഴിവച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് ജില്ലകളിലും പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നിരുന്നു. എറണാകുളം ജില്ലയിൽ 2187 ഉം കോഴിക്കോട് 1504 ഉം ആണ് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം.

Comments

COMMENTS

error: Content is protected !!